ദൈവത്തിന്റെ സ്വന്തം നാടിന്റെ ദൈവങ്ങൾ: തെയ്യം - കുരങ്ങനു വെച്ച കെണിയിൽ അകപ്പെട്ട ദൈവത്തിന്റെ സ്വന്തം നാടിന്റെ മുടിയനായ പുത്രന്റെ കുമ്പസാരം
Tiger Rider, Saji Madapat, Puli Murugan, Santhosh Vengara
Narrator Saju Nair
Publisher: EPM Mavericks LLC
Summary
ദൈവത്തിന്റെ സ്വന്തം നാടിന്റെ “ദൈവങ്ങൾ” എന്ന പുസ്തകം കാലം മറന്ന് പോകുന്ന ഒരു സംസ്കാരത്തേയും അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന സമുദായങ്ങളേയും പറ്റിയുള്ള ഒരു ഓർമ്മിപ്പിക്കലാണ്. കേരളത്തിൽ നിലനിൽക്കുന്ന ഒരു ദ്രാവിഡകലാരൂപമാണ് തെയ്യം. മിഴിവാർന്ന ചിത്രങ്ങളും നൂറോളം കഥകളും മാത്രമല്ല, തെയ്യത്തെപ്പറ്റിയുള്ള വിശദവിവരങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ സ്വന്തം ദൈവങ്ങളായ തെയ്യത്തെ കെട്ടിയാടുന്ന കലാകാരന്മാർക്ക് ഞങ്ങൾ ഈ പുസ്തകം സമർപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി ഇരുപതിലധികം രാജ്യങ്ങളിൽ ജോലി സംബന്ധമായി എഴുത്തുകാരൻ പോവുകയുണ്ടായി. വിവിധ സ്ഥാപനങ്ങളുടെ ഭരണസമിതികൾക്ക് വിദഗ്ദോപദേശകനായും, സന്നദ്ധസേവകനായും നടത്തിയ യാത്രകളിൽ കൂടെ ക്യാമറയും കരുതിയിരുന്നു. എത്ര നാടുകൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഫോട്ടോകൾ എടുത്തിട്ടുണ്ടെങ്കിലും അഞ്ഞൂറിലധികം ദൈവങ്ങൾ ഒരേ കാലത്ത് ഭൂമിയിൽ അവതരിക്കുന്ന മറ്റൊരു സ്ഥലം കാണാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രമെന്ന സ്ഥാനം ലഭിച്ചിട്ടുള്ള പശ്ചിമഘട്ടത്തിനും അറബികടലിനുമിടയിലാണ് പ്രകൃതിരമണീയമായ വടക്കൻ മലബാർ തെയ്യങ്ങളെയും നെഞ്ചിലേറ്റിക്കൊണ്ട് നിലകൊള്ളുന്നത്. ചമയക്കാരായും, പാട്ടുകാരായും, നർത്തകരായും, താളവാദ്യക്കാരായും തെയ്യക്കലാകാരന്മാർ സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കുന്നു. തെയ്യത്തിന്റെ അവതരണത്തിനിടക്ക് മനുഷ്യനെന്ന നിലയിൽ നിന്നും ദൈവികതയുടെ നിഗൂഢതയിലേക്ക് അവർ വളരുന്നു. ഇത്തരം സന്ദർഭങ്ങളിൽ കനമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് മുതൽ തീയ്യാട്ടം വരെയുള്ള എന്തിനേയും അവർ അനായാസമായി കീഴടക്കുന്നു. ദൈവത്തിന്റെ സ്വന്ത
Duration: about 6 hours (05:34:21) Publishing date: 2023-01-01; Unabridged; Copyright Year: — Copyright Statment: —

