Shikhandyum Mattarum Parayatha Apoorvakathakalum
ദേവദത്ത് പട്നായിക്ക്
Narrador Rajesh K Puthumana
Editora: Storyside DC IN
Sinopse
അപൂര്‍വ്വ ലിംഗസ്വത്വങ്ങള്‍ ആധുനികമോ പാശ്ചാത്യമോ ലൈംഗികമോ മാത്രമായി കാണേണ്ട ഒന്നല്ല എന്ന് സമര്‍ത്ഥിക്കുന്ന ഐതിഹ്യപണ്ഡിതനായ ദേവദ്ത് പട്‌നായ്കിന്റെ പുതിയ പുസ്തകം. രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമവകാശപ്പെടാവുന്ന, വാമൊഴിയും വരമൊഴിയുമായി പ്രചാരത്തിലുള്ള ഹൈന്ദവ പുരാണേതിഹാസങ്ങളിലെ അവഗണിക്കപ്പെട്ട ചില അപൂര്‍വ്വ കഥകളുടെ പുനരാഖ്യാനം. ഭാര്യയെ തൃപ്തിപ്പെടുത്താനായി പുരുഷനായി മാറിയ ശിഖണ്ഡിയുടെയും, ഭക്തയുടെ മകളുടെ പ്രസവസമയത്ത് സൂതികര്‍മ്മിണിയായി മാറിയ മഹാദേവന്റെയും, പുരുഷസുഹൃത്തിന്റെ ഭാര്യയായിമാറിയ സമവാന്റെയുമൊക്കെ കഥകള്‍ അനാവരണം ചെയ്ത് ലിംഗസ്വത്വത്തെപ്പറ്റി ചില കണ്ടെത്തലുകള്‍ വായനക്കാരനുമുന്‍പില്‍ അനാവരണംചെയ്യുകയാണ് പട്‌നായ്ക്. വിവര്‍ത്തനം: തുമ്പൂര്‍ ലോഹിതാക്ഷന്‍
Duração: aproximadamente 4 horas (03:48:52) Data de publicação: 02/08/2021; Unabridged; Copyright Year: 2021. Copyright Statment: —

